തവനൂരിൽ 26 പന്നികളെ വെടിവച്ചുകൊന്നു

കുറ്റിപ്പുറം : തവനൂരിൽ പന്നിശല്യംമൂലമുണ്ടായിരുന്ന കൃഷിനാശത്തിന് പരിഹാരം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി സഹകരണത്തോടെ തവനൂരിന്റെ വിവിധ ഭാഗങ്ങളിൽ 26 പന്നികളെ വെടിവച്ചു കൊന്നു.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പന്നിശല്യം രൂക്ഷമായിരുന്നു. മുമ്പും ഷൂട്ടർമാരെ ഉപയോഗിച്ച് പന്നിശല്യത്തിന് പരിഹാരം കണ്ടെങ്കിലും പൂർണമായിരുന്നില്ല. പെരിന്തൽമണ്ണ സ്വദേശി ഷൂട്ടർ സെക്കീറും സംഘവുമാണ് പന്നികളെ കണ്ടെത്തി കൊന്നൊടുക്കിയത്.

കർഷകരെയും കൃഷിയേയും സംരക്ഷിക്കാൻ പ്രതിരോധ പ്രവർത്തനം ഇനിയും തുടരുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top