HIGHLIGHTS : The Finance Department is sabotaging the benefits; KPCC General Secretary Naushad Ali.K

അരിയല്ലൂർ: ജീവനകാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും മന്ത്രിസഭാ തീരുമാനത്തെ നോക്കുകുത്തിയാക്കി ധനവകുപ്പ് അട്ടിമറിക്കുകയാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി നൗഷാദ് അലി.കെ. എസ് എസ് പി എ വള്ളിക്കുന്ന് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ശിവദാസൻ അദ്ധ്യക്ഷനായിരുന്നു. മുല്ലശ്ശേരി ശിവരാമൻ നായർ ,അശോകൻ മേച്ചേരി, സുരേഷ് സദ്ഗമയ , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ഉണ്ണി മൊയ്തു, കോശി പി തോമസ്,പ്രസന്ന ചന്ദ്രൻ, ഇ എം ജോസ് എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം വി കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ അയ്യപ്പുട്ടി അധ്യക്ഷനായി. വി പി വിജയൻ നന്ദി പറഞ്ഞു. വനിത സമ്മേളനം ഇ പി രാധാമണി ഉദ്ഘാടനം ചെയ്തു. രമ പാറോൽ, കെ പി രാധ ,ടി റാണി, കെ പി വിജയം, ഇ പി ഗീത എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി ശിവദാസൻ(പ്രസിഡൻ്റ്) സുരേഷ് സദ്ഗമയ ( സെക്രട്ടറി) വി പി വിജയൻ (ട്രഷറർ)രമ പ റോൽ (വനിതാ ഫോറം പ്രസിഡൻ്റ് ) കെ കെ സുഭാഷിണി ( സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


