വിനോദയാത്രയ്ക്ക് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : വിനോദയാത്രയ്ക്കായി റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് കേരളത്തിൽനിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ ടൂർ ടൈംസുമായി സഹകരിച്ചാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

11 ദിവസം നീളുന്ന യാത്ര ഗോവ, മുംബൈ, അജന്താ എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി, നാഗുർ ദർഗ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിക്കും. സ്ലീപ്പർ ക്ലാസിന് 26,800 രൂപയും തേർഡ് എസിക്ക് 37,550 രൂപയും സെക്കൻഡ് എസിക്ക് 43,250 രൂപയും ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് നിരക്ക്. കൂട്ടായ ബുക്കിങ്ങിന് പ്രത്യേക ഇളവുണ്ട്. വിവരങ്ങൾ: www.tourtimes.in. ഫോൺ : 7305858585.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top