കോട്ടക്കുന്ന് ഓപ്പൺ ജിം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം:കോട്ടക്കുന്ന് ടൂറിസം പാർക്കിൽ സ്ഥാപിച്ച ഓപ്പൺ ജിം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി.എസ്.എ ഷബീർ, സി. സുരേഷ്, കെ.പി.എ. ഷരീഫ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി. ഹൃഷികേഷ്കുമാർ, സെക്രട്ടറി വി.ആർ. അർജുൻ, ഡി.ടി.പി.സി. സെക്രട്ടറി പി. വിപിൻ ചന്ദ്ര എന്നിവർ സംസാരിച്ചു.

കായിക വകുപ്പ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 12.33 ലക്ഷം രൂപ ചെലവിലാണ് ജിം നിർമിച്ചത്. ഇൻ്റർലോക്ക്, നെയിംബോർഡ് എന്നിവയ്ക്ക് 6.37 ലക്ഷവും ഉപകരണം സ്ഥാപിക്കാൻ 5.95 ലക്ഷം രൂപയും ചിലവഴിച്ചു.

കുട്ടികൾ മുതൽ പ്രയമായവർക്കു വരെ ഉപയോഗിക്കാവുന്ന രീതിയിലുള്ള ഉപകരണങ്ങളാണ് ഇവിടെയുള്ളത്. പതിനായിരത്തോളം ചതുരശ്ര അടിയിൽ ഇന്റർലോക്ക് വിരിച്ചാണു ഓപ്പൺ ജിം ഒരുക്കിയിട്ടുള്ളത്. എയർ വാക്കർ, ചെസ്റ്റ് പ്രസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോർഡ്, സ്കൈ വാക്കർ, സർഫ് ബോർഡ്, ക്രോസ് ട്രെയ്നർ, ബാക്ക് എക്സ്റ്റൻഷൻ, പുഷ് അപ് ബാർ, ആം പാഡിൽ ബൈക്ക്, ഹോഴ്സ് റൈഡർ, സിംഗിൾ ബാർ എന്നിങ്ങനെ 15 ഉപകരണങ്ങളാണു ജിമ്മുകളിൽ സ്ഥാപിച്ചിട്ടുള്ളത്. സ്പോർട്സ് കേരള ഫൗണ്ടേഷനായിരുന്നു നിർമാണ ചുമതല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top