മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ബത്തേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ മലപ്പുറം സ്വദേശി പിടിയില്‍. തിരൂരങ്ങാടി പറമ്പില്‍പീടിക മുച്ചിക്കല്‍ പള്ളിയാളി വീട്ടില്‍ ആബിദ് (35) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 79.482 ഗ്രാം മെത്താഫിറ്റാമിന്‍ കണ്ടെടുത്തു.

ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വില്‍പ്പനക്കായി കൊണ്ടുവരികയായി രുന്ന മെത്താഫിറ്റാമിനാണ് പിടികൂടിയത്. മുമ്പ് താനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ നര്‍കോട്ടിക് കേസെടുത്തിരുന്നു. അന്ന് ഇയാള്‍ക്കൊപ്പം പിടിയിലായ താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ചത് വിവാദമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top