
താനൂര്‍: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. താനൂര്‍ അങ്ങാടിയില്‍ ഉണ്ണിയാല്‍ റോഡില്‍ സി.പിന്റെ ഇടവഴിയില്‍ താമസിക്കുന്ന കിഴക്കന്റെ പുരക്കല്‍ ബഷീര്‍ മകന്‍ അന്‍ഷിദ് (22) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കുപറ്റിയ ബാസിത് എന്നയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താനൂര്‍ മൂലക്കലിലെ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 10.30 ഓടെ ബൈക്കും ഗുഡ്‌സ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അന്‍ഷിദിന്റെ മൃതദേഹം തിരൂര്‍ ആശുപത്രിയിലാണുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




