സ്‌കൂളുകളിലെ പണപ്പിരിവിനെതിരെ കര്‍ശന നടപടി: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഗൗരവമായി പരി ശോധിക്കും. സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ഡിഇഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴിയും വിദ്യാകിരണം മിഷന്‍ വഴിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ഇത് അക്കാദമിക മികവ് ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ അടക്കം വിദ്യാഭ്യാസ സൂചികകളില്‍ കേരളം പ്രഥമശ്രേണിയിലാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന അനധികൃത പണപ്പിരിവ് സംബന്ധിച്ച പരാതികള്‍ ഏത് സ്‌കൂള്‍ ആണെങ്കിലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top