20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊടുവള്ളി: വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓമശേരി പുത്തൂര്‍ കണിയാര്‍കണ്ടം ഷാഹുല്‍ അമീനെ(24)യാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത്. പാക്കിങ്ങിനുള്ള കവറുകളും ഇലക്ട്രോണിക് ത്രാസും 85,000 രൂപയും വീട്ടില്‍നിന്ന് കണ്ടെടുത്തു.

താമരശേരി കോടതി റിമാന്‍ഡ് ചെയ്തു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, പി ബിജു, സീനിയര്‍ സിപിഒ മാരായ എം ജയരാജന്‍, പി പി ജിനീഷ്, എം കെ രതീഷ്, ടി അനൂപ്, കെ ദീപക്, എം സുരേഷ്, അജിന്‍ ഗോപാല്‍, കെ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top