ബുള്ളറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശിയായ വടക്കേപുറത്ത് വിട്ടില്‍ മുഹമ്മദ് ആഫി (25)യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

മാര്‍ച്ച് ആറിന് എറണാകുളത്തെ പച്ചാളം കരയില്‍ ടോള്‍ ഗേറ്റ് റോഡരികില്‍ പാര്‍ക്കു ചെയ്ത പറവൂര്‍ സ്വദേശിനിയുടെ ബുള്ളറ്റ് പ്രതി മോഷ്ടിച്ചി രുന്നു.

കഴിഞ്ഞദിവസം കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സുലൈ മാന്‍, എസിപിഒമാരായ നിധീഷ്, അരുണ്‍ കുമാര്‍, സിപിഒ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് സൗത്ത് ബീച്ച് ഭാഗത്ത് പട്രോളിങ് നടത്തവേ സംശയാസ്പദമായി കണ്ട പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു.

എറണാകുളത്തുനിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതിയാണെന്ന് മനസ്സിലാക്കിയതോടെ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ എറണാകുളം ടൗണ്‍ പൊലീസിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top