അതിദരിദ്രര്‍ ഇല്ലാത്ത കോര്‍പ്പറേഷന്‍: ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്

കോഴിക്കോട് അതിദരിദ്രര്‍ ഇല്ലാത്ത കോര്‍പ്പറേഷനാകുന്നു. സര്‍വേയില്‍ കണ്ടെത്തിയ 814 അതിദരിദ്ര കുടുംബങ്ങളെ സമഗ്ര പദ്ധതികള്‍ തയ്യാറാക്കി അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.

ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, സുസ്ഥിരമായ വാസസ്ഥലം എന്നിങ്ങനെ നാലു ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോപ്ലാന്‍ പ്രകാരം 650 പേര്‍ക്ക് ഭക്ഷണവും 659 പേര്‍ക്ക് ചികിത്സാ സഹായവും നല്‍കിവരുന്നു. 28 പേര്‍ക്ക് വരുമാന മാര്‍ഗ്ഗവും നല്‍കി. 190 പേര്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ധനസഹായം, 49 പേര്‍ക്ക് പാലിയേറ്റിവ് കെയര്‍, 4 പേര്‍ക്ക് വീല്‍ചെയര്‍ എന്നിവയും ഒരുക്കി. മൂന്നു സൂക്ഷ്മ പദ്ധതി ഘടകങ്ങളും കോര്‍പറേഷന്‍ 100 ശതമാനം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.

സുസ്ഥിരമായ വാസസ്ഥലം ആവശ്യമുള്ള 103 കുടുംബങ്ങളില്‍ മുഴുവന്‍ പേര്‍ക്കും സ്ഥലവും വീടും നല്‍കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളാറ്റ് അനുവദിച്ചതും ഭൂമി നല്‍കുന്നതും. 38 പേര്‍ക്ക് ബേപ്പൂര്‍ വില്ലേജില്‍ മിച്ചഭൂമി നല്‍കാന്‍ നടപടികളും സ്വീകരിച്ചുവരുന്നു. 2025 ഒക്ടോബറോടെ നൂറു ശതമാനം അതിദാരിദ്ര്യമുക്തമാവുകയാണ് ലക്ഷ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top