
വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് മണ്ണെടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന കുന്നിന്റെ ചെരിവിലായി കിടക്കുന്ന ഈ സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നത് അപകട സാധ്യ തയുള്ളതാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതി ഇതിനെ എതിര്‍ത്തിരുന്നു.
സ്‌കൂള്‍ അധികൃതരില്‍നിന്നും തദ്ദേശവാസികളില്‍നിന്നും ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. സര്‍വ കക്ഷി യോഗം ചേരുകയും മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് സ്ഥലമുടമയോട് ആവശ്യപ്പെടുകയും ചെയ്തു.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മണ്ണെടുക്കാനുള്ള ശ്രമത്തില്‍നിന്ന് സ്ഥല ഉടമ പിന്‍മാറണമെന്നും അല്ലാത്ത പക്ഷം തദ്ദേശവാസികളെ അണിനിരത്തി വമ്പിച്ച ബഹു ജന പ്രക്ഷോഭം സംഘടിപ്പിക്കാനും സര്‍വകക്ഷി തീരുമാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




