എംഡിഎംഎയുമായി 5 പേര്‍ പിടിയില്‍

വേങ്ങര: വേങ്ങര ടൗണ്‍ണില്‍ വില്‍പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേര്‍ പൊലീസിന്റെ പിടിയില്‍. അരലക്ഷം രൂപ വിലവരുന്ന എട്ട് ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് പൊലീസ് പിടികൂടിയത്.

വേങ്ങര കൂനാരി വീട്ടില്‍ മുഹമ്മദ് ഷരീഫ് (35), ഊരകം മേല്‍മുറി മമ്പീതി സ്വദേശി ടി പ്രമോദ് (30), വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പന്‍ കുന്നത്തു വീട്ടില്‍ അഫ്‌സല്‍ (36), മറ്റത്തൂര്‍ കൈപ്പറ്റ സ്വദേശി കല്ലംകുത്ത് റഷീദ് (35), കണ്ണമംഗലം നോട്ടപ്പുറം മണ്ണില്‍ വീട്ടില്‍ അജിത്ത് (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top