
അരീക്കോട് : വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടകവീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയിലായി. അസം നാഗോണ്‍ സ്വദേശി മുഹമ്മദ് ഹനീഫ(32)യാണ് പിടിയിലായത്.
കാവനൂരിലെ വാടക വീട്ടില്‍ നിന്നാണ് ഒരുകിലോ കഞ്ചാവും കഞ്ചാവ് ചെടിയുമായി മുഹമ്മദ് ഹനീഫ പിടിയിലായത്. മുമ്പ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ ഇയാളെ പിടികൂടിയിരുന്നു.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈഎസ്പി സന്തോഷ്, അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ ഡന്‍സാഫ് സംഘവും അരീക്കോട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




