
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും നടത്തിയ പ്രത്യേക പരിശോധനയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ പിടിയിലായത് 363 പേര്‍. 12.263 കിലോ എംഡിഎംഎയും 5.759 കിലോ കഞ്ചാവും പിടിച്ചെടുത്തു. 343 കേസ് രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന് വില്‍ക്കുന്നതായി സംശയിക്കുന്ന 4485 പേരെ പരിശോധിച്ചു.
പൊതുജനങ്ങളില്‍നിന്ന് വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സുക്ഷിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




