തിരുവനന്തപുരം: കോന്നി ആനക്കൊട്ടിലില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് കുട്ടി മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫീസര്‍ ആര്‍ അനില്‍കുമാറിനെയാണ് ദക്ഷിണ മേഖലാ സിസിഎഫ് ആര്‍ കമലാഹര്‍ സസ്‌പെന്‍ഡ് ചെയ്തത്.
സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഡിഎ ഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീ സര്‍ എന്നിവരെ സ്ഥലം മാറ്റിയേക്കും. വനം മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശം പ്രകാരമാണ് നടപടി.
അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാമാണ് വെള്ളി ഉച്ചയ്ക്ക് 12ഓടെ മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ അഭിരാം പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീണാണ് അപകടമുണ്ടായത്. കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




