ചെരുപ്പ് കടയുടെ മറവില്‍ ലഹരി വില്‍പ്പന; യുവാവ് പിടിയില്‍

നരിക്കുനി:ചെരുപ്പ് കടയുടെ വില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കിഴക്കേകണ്ടിയില്‍ മുഹമ്മദ് മുഹസിന്‍ (33) ആണ് 890 പാക്കറ്റ് ഹാന്‍സുമായി കൊടുവള്ളി പൊലീസിന്റെ പിടിയിലായത്.

മൂന്നുമാസം മുമ്പാണ് ഇയാള്‍ നരിക്കുനിയില്‍ ചെരുപ്പ് കട തുടങ്ങിയത്. കടയുടെ ഉള്ളിലായുള്ള മുറിയില്‍ ചാക്കിലും ഇയാളുടെ സ്‌കൂട്ടറിന്റെ സീറ്റിന് അടിയിലുമാണ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്.

ആരാമ്പ്രത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ഹാന്‍സുമായി ഇയാളെ മുമ്പ് കുന്നമംഗലം പൊലീസ് പിടികൂടിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top