എആര്‍ നഗര്‍ : തൃശൂര്‍ കോഴിക്കോട് ദേശീയപാതയില്‍ വി കെ പടി അരീത്തോട് വാഹനാപകടം. ഓട്ടോറിക്ഷ തെന്നി സൈഡ് ഭിത്തിയില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു.
പാക്കട പുറായ സ്വദേശികളായ പാറയില്‍ മുനീര്‍ (45), പാറയില്‍ ദില്‍ഷാദ് (19), മുന്നിയൂര്‍ പാറേക്കാവ് താഴത്തു വീട്ടില്‍ മണക്കടവന്‍ ഫാത്തിമ (60), താഴത്ത് വീട്ടില്‍ സി വി മുബഷിറ, റീസ (5), റയാന്‍ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുനീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10 മണിക്കാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




