മകന്റെ വിവാഹ ദിനത്തില്‍ ഇരുപത്തിയഞ്ച് നിര്‍ധന യുവതികള്‍ക്ക് മംഗല്യമൊരുക്കി പ്രവാസി മലയാളി

ചങ്ങരംകുളം: മകന്റെ നിക്കാഹിനൊപ്പം ഇരുപത്തിയഞ്ച് നിര്‍ധന യുവതി യുവാക്കളുടെ മംഗല്യസ്വപ്നം സാക്ഷാല്‍ക്കരിച്ച് പ്രവാസി മലയാളി.

കോക്കൂര്‍ അറക്കല്‍ അഷറഫ് ഹാജി- മറിയക്കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസലിന്റെ നിക്കാഹ് വേദിയിലാണ് കേരളത്തിലും പുറത്തുമുള്ള നിര്‍ധനരായ ഇരുപത്തിയഞ്ച് യുവതികള്‍ സുമംഗലികളായത്. ഇതര മതസ്ഥരുടെ വിവാഹം വിവിധ ക്ഷേത്രങ്ങളിലാണ് നടന്നത് .

വധു വരന്മാര്‍ക്ക് ധരിക്കാനുള്ള സ്വര്‍ണാഭരണവും വിവാഹവസ്ത്രവും നല്‍കിയതിന് പുറമേ പങ്കെടുത്ത ഇരുപതിനായിരത്തിലേറെ ബന്ധുക്കള്‍ക്ക് വിവാഹസദ്യയും ഒരുക്കി,
ഒരു നാടിന്റെ ആഘോഷമായാണ് വിവാഹം നടത്തിയത്.

യു എ ഇയിലും നാട്ടിലും വിവിധ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ് എം.എഅശ്‌റഫ് ഹാജി പുത്തനത്താണി – പൂവഞ്ചിന പുളിശ്ശേരി ഹൗസില്‍ അബ്ദുല്‍ ഹാരിഫിന്റെ മകള്‍ സാനിയയാണ് മകന്റെ വധു.
ഏഴുവര്‍ഷം മുമ്പ് മകള്‍ ഫാത്വിമതു സുഹറ യുടെ വിവാഹത്തോട് അനുബന്ധിച്ചും സമൂഹ വിവാഹം നടന്നിരുന്നു.

വീടിനടുത്ത വയലില്‍ ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ ശീതീകരണ സൗകര്യങ്ങളോടെ പ്രത്യേകം സജ്ജീകരിച്ച ‘അറക്കല്‍
വില്ലാസി ‘ലായിരുന്നു വിവാഹം. വിവിധ മഹല്ല് ഖാസിമാര്‍ നിക്കാഹുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍, മന്ത്രി എം ബി രാജേഷ്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി , സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര,ഇ ടി മുഹമ്മദ് ബഷീര്‍ എംപി , പി നന്ദകുമാര്‍ എം എല്‍ എ , കെ.എം സ്വാലിഹ് മുസ്ലിയാര്‍,അശ്‌റഫ് കോക്കൂര്‍, സിദ്ദീഖ് മൗലവി അയിലക്കാട്, യഹ്യ നഈമി , പി.പി. യൂസുഫലി,വാരിയത്ത് മുഹമ്മദലി, പി പി നൗഫല്‍ സഅദി പി.വി. മുഹമ്മദ് മൗലവി , പി.ടി. അജയ് മോഹന്‍, വി.ടി. ബല്‍റാം തുടങ്ങി മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top