ജമ്മു കശ്മീരില്‍ മണ്ണിടിച്ചിലില്‍ മൂന്ന് മരണം;ശ്രീനഗര്‍-ജമ്മു ദേശീയ പാത അടച്ചു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ മണ്ണിടിച്ചിലില്‍. റംബാന്‍ ജില്ലയില്‍ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. പ്രദേശത്ത് നിരവധി വീടുകള്‍ക്കളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയ പാത അടച്ചിടുകയും ചെയ്തിരിക്കുകയാണ്.

മണ്ണിടിച്ചിലില്‍ 100 ല്‍ അധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി വാഹനങ്ങളാണ് ദേശിയ പാതയില്‍ ഇപ്പോള്‍ കുടുങ്ങി കിടക്കുന്നത്.

ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് റംബാന്‍.
റംബാനിലെ ധരം കുണ്ഡ് ഗ്രാമത്തില്‍ ഏകദേശം 40 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന നൂറിലധികം ഗ്രാമീണരെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയതായാണ് വിവരം. കൂടാതെ ഇവിടെ ഒന്നിലധികം മരങ്ങള്‍ കടപുഴകി വീണു, ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലുമാണ്.

വ്യാഴാഴ്ച പ്രദേശത്ത് പെട്ടെന്ന് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. തുടര്‍ന്ന് വെള്ളപ്പൊക്കവും ഉണ്ടായി.

കാലാവസ്ഥ മെച്ചപ്പെടുകയും റോഡ് വൃത്തിയാക്കുകയും ചെയ്യുന്നതുവരെ പ്രധാന പാതയിലൂടെ സഞ്ചരിക്കരുതെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top