HIGHLIGHTS : Youth arrested with 10.8 kg ganja in Valancherry
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി എട്ടോടെ വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതിയെ പിടികൂടി യത്. ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഏക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവി ന് വിപണിയില്‍ പത്തുലക്ഷം രൂപ വിലവരും.
എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജികുമാര്‍ വി.ആര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് അബ്ദുല്‍ സലീം, മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.ജി സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി സുബിന്‍, പ്രഭാകരന്‍ പള്ളത്ത് ഡ്രൈവര്‍മാരായ നിസാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു