മുംബൈ: മഹാരാഷ്ട്ര താനെയില്‍ 40 നില കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. മുംബൈയില്‍ നിന്നു 30 കിലോ മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്.
മരിച്ച ആറ് പേരും നിര്‍മാണ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് ദാരുണ സംഭവം. അപകട സമയത്ത് വാട്ടര്‍ പ്രൂഫിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഈ ജോലി കഴിഞ്ഞ് താഴേക്ക് തൊഴിലാളികള്‍ വരുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്നത്.
അപകടത്തിനു പിന്നാലെ അവിടേക്ക് കുതിച്ചെത്തിയവര്‍ ലിഫ്റ്റില്‍ കുടുങ്ങിയ ചിലരെ രക്ഷപ്പെടുത്തി. അപകടത്തിനു പിന്നാലെ പൊലീസ് അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



