കോഴിക്കോട്: കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്‌ഐക്കെതിരെ കേസെടുത്തു. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബത്തെ മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. വിനോദ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് കൊളത്തൂര്‍ ചീക്കിലോടില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്.
3 സ്ത്രീകളും 4 കുട്ടികളുമുള്‍പെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ രണ്ട് യുവാക്കള്‍ തര്‍ക്കിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇവര്‍ എസ്‌ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്‌ഐ പിന്നീട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം. കാക്കൂര്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




