Section

malabari-logo-mobile

ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും

HIGHLIGHTS : Chandy Oommen will take oath as MLA today

പതിനഞ്ചാം കേരള നിയമസഭയിലേക്ക് ’98 – പുതിപ്പള്ളി’ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 10ന് നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയില്‍ ഒപ്പ് വയ്ക്കും.

ഉമ്മന്‍ചാണ്ടിക്ക് ശേഷം പുതുപ്പള്ളിയുടെ എംഎല്‍എയായി ചാണ്ടി ഉമ്മന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പതിനഞ്ചാം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന വേളയിലാണ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ഇതിന് മുന്നോടിയായി ചാണ്ടി ഉമ്മന്‍ ഇന്നലെ എ കെ ആന്റണി തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്‍ശിച്ചു.

sameeksha-malabarinews

തിരുവനന്തപുരത്തേക്ക് പുറപ്പെടും മുമ്പ് പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി യാത്രതിരിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!