പരപ്പനങ്ങാടി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

പരപ്പനങ്ങാടി: റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലത്തെ പുന്നലയിലെ തെക്കേ വിള വീട്ടില്‍ ഇസ്മായില്‍ റാവുത്തര്‍ (70) യാണ് മരിച്ചത്. പരപ്പനങ്ങാടി റെ: സ്റ്റേഷനു തെക്ക് ഭാഗത്ത് റെയില്‍ പാളത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടിയിലെ മകളുടെ വീട്ടില്‍ വന്നതായിരുന്നു. ആശുപത്രിയിലുള്ള മരുമകനെ കാണാന്‍ കൊല്ലത്തു നിന്നു പുറപ്പെട്ട മക്കളെ സ്വീകരിക്കാന്‍ റെ:സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു ഇസ്മായീല്‍ റാവുത്തര്‍. മക്കള്‍ വീട്ടിലെത്തിയിട്ടും പിതാവിനെ കാണാത്തതില്‍ നടന്ന അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്.

ഭാര്യ: സൈത്തൂന്‍ബീവി. മക്കള്‍: സജ്‌ന, സലീന, സബീന. മരുമക്കള്‍: മുഹമ്മദ് സഹീര്‍ പരപ്പനങ്ങാടി, റഷീദ് പുനലൂര്‍, താജുദ്ദീന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top