HIGHLIGHTS : Tirurangadi Municipality Literacy Commission 10th Standard Equivalence Course 17th Batch Class Inauguration
തിരൂരങ്ങാടി നഗരസഭയില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത 17-ാം ബാച്ചിന്റെ ക്ലാസ്സ് ഉത്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഇഖ്ബാല്‍ കല്ലുങ്ങല്‍ പാഠപുസ്തം നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ ശ്രീ സി പി ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പി സുഹറാബി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ മാരായ അരിമ്പ്ര മുഹമ്മദലി, ബാബുരാജന്‍ കെ ടി, അധ്യാപകരായ ശംസുദ്ധീന്‍ കെ, ആര്‍ദ്ര എസ്, പ്രേരക് എം കാര്‍ത്യായനി എ ടി വത്സലകുമാരി മുഹമ്മദലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എ സുബ്രഹ്‌മണ്യന്‍ വിശദീകരണം നടത്തി.


ചടങ്ങിന് സെന്റര്‍ കോഡിനേറ്റര്‍ വിജയശ്രീ വി പി സ്വാഗതവും സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു