പത്തനംതിട്ട: എംഡിഎംഎയുമായി യുവാവ് പിടിയില്‍. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് (24) അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ യുവാവ് പത്തനംതിട്ടയിലാണ് പിടിയിലായത്. ഇയാളില്‍ നിന്നും 9.61 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാന്‍സാഫ് ടീമിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് മിഥുന്‍ എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി മിഥുന്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ കൂടാതെ സംഘത്തിലെ മറ്റു പ്രതികളള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൊലീസ് നിരന്തരം നിരീക്ഷിക്കുന്നതിനിടയിലാണ് പ്രതി ബെംഗളൂരുവിലേക്ക് പോയത്. തിരിച്ചു വരുമ്പോള്‍ പിടികൂടാമെന്ന നിലയില്‍ പ്രതിയെ പിന്തുടരുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് റാന്നി മുതല്‍ ബസിനു പിന്നാലെ ഡാന്‍സാഫ് സംഘവും ഉണ്ടായിരുന്നു. മൈലപ്ര പള്ളിപ്പടിയില്‍ ബസിറങ്ങിയ പ്രതിയെ പിടികൂടി. പരിശോധനയില്‍ നിന്നും പ്രതിയുടെ ബാഗില്‍ നിന്നും ബ്രഡ് പായ്ക്കറ്റിനുള്ളില്‍ ചെറിയ കവറുകളിലൊളിപ്പിച്ച 9.61 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതി മൊഴി നല്‍കി. നാര്‍ക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




