സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍:  റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍. മുണ്ടയാ അതിരകത്തെ മന്‍സൂറിന്റെ സ്‌കൂട്ടര്‍ കവര്‍ന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി എന്‍ കെ അഭിലാഷി (26)നെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തത്.

മാര്‍ച്ച് 20ന് രാത്രിയാണ് സംഭവം.ആര്‍പിഎഫ് ഓഫീസിനു സമീപം സ്‌കൂട്ടര്‍ നിര്‍ത്തി റെയില്‍വേ പാര്‍സല്‍ ഓഫീസില്‍ പോയതായിരുന്നു മന്‍സൂര്‍. സ്റ്റേഷനില്‍ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് ആര്‍പിഎഫ് പിടികൂടി കൊണ്ടുവന്ന അഭിലാഷ് സ്‌കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കോഴിക്കോട് ഏലത്തുരിലെ സിസിടിവി കാമറ യില്‍ പതിഞ്ഞിരുന്നു. എസ്‌ഐമാരായ മാത്യു ജാക്‌സണ്‍ ഡിസില്‍വ, അനുരൂപ്, സിപിഒമാരായ നാസര്‍, മിഥുന്‍, ബൈജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top