
നിലമ്പൂര്‍ :കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറ ങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങിമ രിച്ചു. കോഴിക്കോട് ചേവരമ്പലം ചെറുവക്കാട് പറമ്പ് സ്വാന്തന ത്തില്‍ പി കെ സന്ദേശ് (20)ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളേജ് ബിഎസ്സി കപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി യാണ്.
ഇന്നലെ ഉച്ചയോടെയാണ് സന്ദേശടങ്ങുന്ന ആറംഗസംഘം കക്കാടംപൊയിലില്‍ എത്തിയത്. കുറുവന്‍പുഴയുടെ കോഴിപ്പാറ കടവില്‍ കു ട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ സന്ദേശ് നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു. വനം വകുപ്പ് വാച്ചര്‍മാര്‍ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ഇആര്‍എഫ് പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പാറക്കിടയില്‍ തങ്ങിനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ഇന്‍ക്വസ്റ്റിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ശനി പകല്‍ മുന്നിന് മാവൂര്‍റോഡ് സ്മൃതിപഥം ശ്മശാനത്തില്‍. അച്ഛന്‍: പരേതനായ മുരളി. അമ്മ: സിന്ധുജ. സഹോദരി: സ്വാന്തന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




