
കോഴിക്കോട്: പൊറോട്ട കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡിനടുത്ത് പി പി ഹൗസില്‍ കെ ടി അഫാമാ (24)ണ് 30 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
വീട്ടിലുണ്ടാക്കുന്ന പൊറോട്ട സമീപത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലാണ് ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാനെന്ന വ്യാജേന ആളുകള്‍ വീട്ടില്‍ വന്ന് മയക്കുമരുന്ന് വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സിറ്റി ഡാന്‍സാഫും ടൗണ്‍ പൊലീസും ചേര്‍ന്ന് വീട് റെയ്ഡ് ചെയ്യുകയായിരുന്നു. മയക്കുമരുന്നുകൂടാതെ ഇലക്ട്രോണിക് ത്രാസും പാക്ക് ചെയ്യാനുപയോഗിക്കുന്ന സിപ് ലോക്ക് കവറുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പൈപ്പും കണ്ടെടുത്തു.
മയക്കുമരുന്ന് വാങ്ങുന്നതെവിടെനിന്നാണെന്നും ആര്‍ക്കെല്ലാമാണ് കച്ചവടം ചെയ്യുന്നത് എന്നുമുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുപ്പക്കാര്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും വലിയ അളവിലാണ് ഇയാള്‍ മയക്കുമരുന്ന് നല്‍കിയിരുന്നത്. സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും എസ്‌ഐ ജോസ് പെരിയാപുരത്തിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.
ഡാന്‍സാഫ് എസ്‌പെ്‌ഐമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്‌മാന്‍, എഎസ്‌ഐ അഖിലേഷ്, സിപിഒമാരായ സുനോജ് കാരയില്‍, ലതീഷ്, സരുണ്‍ കുമാര്‍, ഷിനോജ്, തൗഫീഖ്, അഭിജിത്ത്, ദിനീഷ്, മഷൂര്‍ എന്നിവരും ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐമാരായ ജോസ് വി ഡിക്രൂസ്, കിരണ്‍ ഷബീര്‍, സജീവന്‍, അജിത, സീനി യര്‍ സിപിഒ ജിത്തു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




