
കോഴിക്കോട് : ഓണ്‍ ലൈന്‍ ഓഹരി തട്ടിപ്പിലു 75.45 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ രാജ്കമലി(38)നെയാണ് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.
എഫ്വൈഇആര്‍എസ് എന്ന സ്റ്റോക്ക് ബ്രോക്കര്‍ ഗ്രൂപ്പിന്റെ പേരില്‍ ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ വാട്‌സാപ്പിലുടെ സന്ദേശമയച്ചും എഫ് വൈഇആര്‍എസ് പ്രോ എന്ന ആപ്പിന്റെ ലിങ്ക് അയച്ചുമായിരുന്നു തട്ടിപ്പ്. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ ലാഭം നേടിത്തരുമെന്നായിരുന്നു വാഗ്ദാനം. ട്രേഡ് ചെയ്യാനുള്ള നിക്ഷേപമെന്ന രീതിയില്‍ ചേവായൂര്‍ സ്വദേശിയുടെ പക്കല്‍ നിന്ന് 75.45 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. രാജ്കമല്‍ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് നല്‍കുകയും അതിലേക്ക് വന്ന അഞ്ച് ലക്ഷം രൂപ ചെക്കുപയോഗിച്ച് പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് നല്‍കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൈബര്‍ ക്രൈം അസി. കമീഷണര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സിഐ കെ കെ ആഗേഷ്, എസ്‌ഐ ടി എം വിനോദ്കുമാര്‍, എസ്സി പിഒ രാജേഷ് ജോര്‍ജ്, ജാനേ ഷ്‌കുമാര്‍, സിപിഒ ലിയോ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




