
പരപ്പനങ്ങാടി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ച കേസില്‍ യുവാവിനെ മാഹിയില്‍നിന്ന് പൊലീസ് പിടികൂടി. കണ്ണൂര്‍ പിണറായി കുന്നുമ്മല്‍ വീട്ടില്‍ ഇമ്രാന്‍ (25)ആണ് പിടിയിലായത്.
ചെക്കോസ്ലാവാക്യയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് എംബിഎ കഴിഞ്ഞ പരപ്പനങ്ങാടി തെക്കുംവളപ്പില്‍ അര്‍ഷിദില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്.
തിരുവനന്തപുരം സ്വദേശി അജീഷ് എന്നയാള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇമ്രാന്‍ മാഹിയില്‍ ഹോട്ടല്‍ നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍, എസ്‌ഐ വിജയന്‍, എസ്സിപിഒ സാന്‍ സോമന്‍ എന്നിവരടങ്ങിയ സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




