
മലപ്പുറം: കുഴിമണ്ണ എക്കാപ്പറമ്പില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ ബര്‍ദാന്‍ സ്വദേശി എസ് കെ സാമദ് അലി (33)ആണ് അറസ്റ്റിലായത്.
ബുധനാഴ്ച മലപ്പുറം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 1.3 കി ലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ജയേഷ് കുമാര്‍, മലപ്പുറം ഐബി ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, ആസിഫ് ഇക്ബാല്‍, പ്രഗേഷ്,വിപിന്‍, സെബീര്‍, അഖില്‍ ദാസ്, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




