
കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. കോട്ടുളി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷി(26)നെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്.
2018 മുതല്‍ ഇയാള്‍ പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്നു. നഗരത്തിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധപൂര്‍വം ഗുളിക കഴിപ്പിച്ച് ഗര്‍ഭഛിദ്രവും നടത്തി.
പൊതുസ്ഥലത്ത് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്നും പരാതിയില്‍ പറയുന്നു. മെഡി.കോളേജ് അസി. കമീഷണര്‍ എ ഉമേഷിന്റെ നേതൃത്വത്തില്‍ സിപിഒമാരായ ജിനി ലേഷ്, അഖില്‍, വിഷ് ലാല്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡി യിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




