
തിരൂരങ്ങാടി: നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നഗരസഭാ പരിധിയില്‍ പൊതു റോഡ് കൈയ്യേറി വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ആംബുലന്‍സുകളുടേയും യാത്രയ്ക്ക് തടസ്സം നേരിടുന്ന വിധത്തില്‍ വഴിയോരകച്ചവടം നടത്തുന്ന വാഹനങ്ങളും നഗരത്തിലെ ഹോട്ടലുകളും പരിശോധന നടത്തി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സ്ഥാപനങ്ങള്‍ നടത്തി വരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഇന്നലെ നടത്തിയ പരിശോധനയില്‍ അല്‍ റീം മന്തി, ഗള്‍ഫ് ഹട്ട് കക്കാട്, എന്നീ സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതുമായ ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, ചോറ് എന്നിവ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും നടത്തി വരുന്ന അല്‍ റീം മന്തി, ഗള്‍ഫ് ഹട്ട് കക്കാട്, ഹോട്ടല്‍ വെന്നിയൂര്‍,കെ എല്‍ 65 ,ഇല്ലം മെസ്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. കൂടാതെ നിയമാനുസൃത ലൈസന്‍സോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ മാനീപാടത്ത് നടത്തി വരുന്ന മോമി കഫേ എന്ന സ്ഥാപനം രണ്ട് ദിവസത്തിനകം അടച്ച് പൂട്ടുന്നതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പൊതു റോഡ് കൈയ്യേറി വഴിയാത്രകാര്‍ക്കും വാഹനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ മത്സ്യ കച്ചവടം നടത്തി വരുന്ന കെ എല്‍ 65 പി 5011 ഗുഡ്‌സ് ഓട്ടോ, കെ എല്‍ 55 ജി 7584 ഗുഡ്‌സ് ഓട്ടോ, കെ എല്‍ 10 എ ക്യൂ 4728 ഗുഡ്‌സ് ഓട്ടോ എന്നീ വാഹനങ്ങള്‍ നഗരസഭാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പൊതു സ്ഥലം കൈയ്യേറി കച്ചവടം ചെയ്യന്നതിനും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപവും നടത്തിയതിന് കുറ്റം ചുമത്തി പിടിച്ച് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
04/12/2024-ലെ 2-ാം നമ്പര്‍ കൌണ്‍സില്‍ തീരുമാന പ്രകാരം പരപ്പനങ്ങാടി മമ്പുറം റോഡില്‍ റോഡിന്റെ ഇരുവശത്തും അനധികൃത വ്യാപാരം നിരോധിച്ച് കൊണ്ട് കൌണ്‍സില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായി കച്ചവടം നടത്തി വരുന്ന മൂന്ന് വാഹനങ്ങളാണ് ഇന്നലെ പിടിച്ചെടുത്തത്.
നഗരസഭാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് നഗരസഭാ സെക്രട്ടറി എം വി റംസി ഇസ്മായില്‍ നേതൃത്വം നല്‍കി. നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ശ്രീ. പ്രകാശന്‍ ടി കെ, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് എ, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജി എസ്, വിജേഷ് കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പരിശോധന തുടരുന്നതാണെന്നും നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




