ടെലഗ്രാം വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 12.14 ലക്ഷംതട്ടി; യുവാവ് അറസ്റ്റില്‍

ഷൊര്‍ണൂര്‍ : ടെലഗ്രാം വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷത്തിലധികം രൂപ തട്ടിയെ ടുത്ത കേസില്‍ യുവാവിനെ ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനക്കറ ചക്കുപാലം അമ്പലമേട് കയ ത്തുങ്കല്‍ ഷാന്‍(21)ആണ് അറ സ്റ്റിലായത്.

പട്ടാമ്പി വാടാനാം കുറുശി സ്വദേശിയായ സ്ത്രീയി ല്‍നിന്ന് 12,140,83 രൂപ തട്ടിയെ ടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് പണം വിവിധ അക്കൗണ്ടിലേക്ക് ട്രാന്‍ സ്ഫര്‍ ചെയ്തത്. ഇതില്‍ 90,000 രൂപ ഷാനിന്റെ അക്കൗണ്ടിലേക്കെത്തിയതായി അന്വേഷണത്തില്‍ കണ്ട ത്തി.

ഈ പണം ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചിട്ടുണ്ട്. ഈ രീതിയില്‍ 10 ലക്ഷത്തോ ളം രൂപ മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്ക് എത്തി യിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top