യുവതിയെ കടന്നുപിടിച്ച തിരക്കഥാകൃത്ത് കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : തൊട്ടടുത്ത ഫഌറ്റില്‍ താമസിക്കുന്ന യുവതിയെ കയറിപ്പിടിട്ട മലയാള സിനിമാതിരക്കഥാകൃത്ത് അറസ്റ്റില്‍. ദുല്‍ക്കര്‍ നായകനായി പുറത്തിങ്ങിയ നീലാകാശം പച്ചക്കടല്‍, ചുവന്നഭൂമി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹഷിര്‍ മുഹമ്മദാണ് പിടിയിലായത്

പുതിയ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതാന്‍ കൊച്ചിയിലെ ഒരു ഫഌറ്റ്ല്‍ താമസിച്ചുവരികയായിരുന്നു ഹാഷിര്‍. ഇന്ന് രാവിലെ തൊട്ടടുത്ത ഫഌാറ്റ്ല്‍ താമസിക്കുകയായിരുന്ന യുവതിയെ കടന്നുപിട്ക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു താമസക്കാര്‍ ഇയാളെ കൈകാര്യം ചെയ്ത ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സമയത്ത് ഇയാളുടെ കയ്യില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top