പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധപീഢനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

പരപ്പനങ്ങാടി :പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കിയ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി പുതിയ ഒറ്റയില്‍ മുഹമ്മദ് നിയാസാണ് പിടിയിലായത്.

ഇയാള്‍ കഴിഞ്ഞ ദിവസം കുട്ടികളെ പരപ്പനങ്ങാടി പയിനിങ്ങലുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ കൊണ്ടു പോയാണത്രെ പീഡിപ്പച്ചത്. വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് നടത്തിയ അന്വേഷണത്തിലാണ് പീഢനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു തിരൂര്‍ സബ് ജയിലിലേക്കയച്ചു.

Share news
error: Content is protected !!
Scroll to Top