ബസ്സിൽ വെച്ച് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

കുറ്റിപ്പുറം: വിദ്യാർത്ഥിനിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ . മറവഞ്ചേരി കുട്ടഞ്ചേരി കളരിക്കൽ വിമൽ എസ് പണിക്കരെ (31)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ എടപ്പാൾ അയങ്കലത്ത് ബസ്സിൽ വെച്ച് വിദ്യാർത്ഥിനിയെ നിരന്തരമായി ശല്യപ്പെടുത്തിയതിനെ തുടർന്ന് വിദ്യാർത്ഥിനി കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

ഇതെ തുടർന്ന് ബസ്സ് നേരെ കുറ്റിപ്പുറം സ്റ്റേഷനിലേക്ക് വിടുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top