കനവ് സ്ഥാപക ഷേര്‍ളി മേരി ജോസഫ് അന്തരിച്ചു

നടവയല്‍: കനവ് സ്ഥാപകയും വിദ്യാഭ്യാസ, സംസ്‌കാരിക പ്രവര്‍ത്തകയുമായ കൊച്ചുപൂവത്തിങ്കല്‍ ഷേര്‍ളി മേരി ജോസഫ് (62) അന്തരിച്ചു. 1994ല്‍ നടവയലിനടുത്ത് ചീങ്ങോട്ട് കെ.ജെ. ബേബിയ്‌ക്കൊപ്പം സ്ഥാപിച്ച കനവ് ബദല്‍ വിദ്യാകേന്ദ്രത്തിന്റെ നെടുംതൂണായിരുന്നു ഷേര്‍ളി. എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ജെ. ബേബിയാണ് ഭര്‍ത്താവ്.

ആദിവാസി പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഷേര്‍ളി. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് അധ്യാപികയായിരുന്ന ഷേര്‍ളി ജോലിയില്‍നിന്ന് സ്വയം വിരമിച്ചാണ് കനവിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്.

നാട്ടുഗദ്ദിക ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പേര്യ ബൊട്ടാണിക്കല്‍ സാങ്ച്വറിയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്.

Share news
error: Content is protected !!
Scroll to Top