Section

malabari-logo-mobile

വിജയച്ചിറകിലേറി ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ 3-0ന് വീഴ്ത്തി

HIGHLIGHTS : Successful Blasters; They beat Chennai 3-0

പനജി: കേരള ബ്ലാസ്റ്റേഴ്സിന് മിന്നുംജയം. ചെന്നൈയിന്‍ എഫ്സിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തരിപ്പണമാക്കി ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആദ്യ മത്സരങ്ങളിലെ പതര്‍ച്ചയ്ക്കുശേഷമാണ് ഈ കുതിപ്പ്. ജോര്‍ജ് ഡയസ്(9), സഹല്‍ അബ്ദുള്‍ സമദ് (38), അഡ്രിയാന്‍ ലൂണ(79) എന്നിവരാണ് ചെന്നൈയിനെതിരെ ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നിലായിരുന്നു.

ഒമ്പതാം മിനിറ്റില്‍ പുയ്ട്ടിയ നല്‍കിയ പന്തുമായി മുന്നേറി ഡയസ് തൊടുത്തു. ബ്ലാസ്റ്റേഴസ് ആഘോഷിച്ചു. ഒന്നാംഗോള്‍ വഴങ്ങിയപ്പോള്‍ ചെന്നൈയിന്‍ ഉണര്‍ന്നെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ജര്‍മന്‍പ്രീതിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് മുമ്പ് സഹല്‍ ലീഡുയര്‍ത്തി.

sameeksha-malabarinews

രണ്ടാംപകുതിയും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളോടെയാണ് ആരംഭിച്ചത്. ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോയുടെ ഷോട്ട് ബാറില്‍തട്ടി മടങ്ങി. ഒന്നിച്ച് പ്രതിരോധിച്ച് മിന്നല്‍ പ്രത്യാക്രമണത്തിലൂടെ മുന്നേറുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രീതി. ഇതിന് മുന്നില്‍ ചെന്നൈയിന് പിടിവിട്ടു. കളിയവസാനം മൂന്നാം ഗോളും കുറിച്ച് ലൂണ മഞ്ഞപ്പടയുടെ ജയം ഊട്ടിയുറപ്പിച്ചു. 26ന് ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!