തിരൂര്‍: താനൂരില്‍ ഓട്ടോറിക്ഷ മാറാന്‍ ബസ് ഹോണടിച്ചതോടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമായി തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ സ്വകാര്യബസുകള്‍ മിന്നല്‍പ്പണിമുടക്ക് നടത്തി. പോലീസ് രണ്ടു വാഹനങ്ങളുടെ ജീവനക്കാരയെും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയിരുന്നു. തിരൂരില്‍ താനൂര്‍, പരപ്പനങ്ങാടി, ഉണ്യാല്‍, കാളാട് മേഖലയിലേക്ക് പോകേണ്ട യാത്രക്കാര്‍ ഇതോടെ പെരുവഴിയിലായി.
തുടര്‍ന്ന് തിരൂര്‍ പോലീസ് ബസ്സ്റ്റാന്റിലെത്തി പോലീസ് അകമ്പടിയോടെ യാത്രക്കാരെ ബസ്സില്‍ കൊണ്ടുപോയി. തിരൂര്‍ ബസ്സ്റ്റാന്റില്‍ തിരൂര്‍ സി.ഐ. ജി.ജോയുടെ നേതൃത്വത്തില്‍ പുറത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് പിടിച്ചെടുത്ത് യാത്രക്കാരെ ഇതില്‍ കൊണ്ടുപോയി.
വൈകീട്ടോടെ പോലീസ് ഇടപെട്ട് പ്രശ്‌നംപരിഹരിച്ചതിനാല്‍ പണിമുടക്ക് പിന്‍വലിച്ചു.




