തൃശ്ശൂര്‍: പൂങ്കുന്നത്ത് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹൃത്തിനയെും അറസ്റ്റ് ചെയ്തു. ജനിച്ച ഉടന്‍ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണു മൊഴി.
വരടിയം മമ്പാട്ട് വീട്ടില്‍ മേഘ(22), അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവല്‍(25) എന്നിവരും ഇവരുടെ സുഹൃത്ത് പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമവുമാണ്(24) പിടിയിലായത്. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. മാനുവല്‍ പെയിന്റിങ് തൊഴിലാളിയും.
വീട്ടില്‍വച്ചു പ്രസവിച്ച കുഞ്ഞിനെ മേഘ വെള്ളം നിറച്ച ബക്കിറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മാനുവലും അമലും ചേര്‍ന്നു കനാലില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ കനാലിേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളെ കുടുക്കിയത്. അതേസമയം യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്.




