താനൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്

താനൂര്‍: താനൂര്‍ നടക്കാവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്. കൊടുവള്ളി സ്വദേശിനി അന്‍ഷ(20) ക്കാണ് പരിക്കേറ്റത്

ഇന്നലെ രാത്രി 8:15 ന് സംഭവം. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നാണ് വീണത് കൂടെയുള്ള സഹയാത്രികന്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്ന് താനൂര്‍ TDRF പ്രവര്‍ത്തകരും, സിവില്‍ ഡിഫന്‍സ്, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നടക്കാവ് ഭാഗത്ത് നിന്ന് യുവതിയെ കണ്ടെത്തിയത്.

തുടര്‍ന്ന് TDRF പ്രവര്‍ത്തകര്‍ ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top