വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം

മലപ്പുറം:വണ്ടൂര്‍ സ്റ്റേഷനിലെ പോലീസുകാരെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിലായി. വധശ്രമക്കേസ് ഉള്‍പ്പെടെ പതിനൊന്നോളം കേസുകളില്‍ പ്രതിയായ കാളികാവ് സ്വദേശി വിഷ്ണുപ്രസാദ് (35)ആണ് പിടിയിലായത്.മദ്യലഹരിയിലെത്തിയ പ്രതി പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

വധശ്രമക്കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിലെത്തി ഒപ്പിടാന്‍ കഴിയില്ലെന്ന് ഭീഷണി മുഴക്കിയായിരുന്നു അതിക്രമം.യുവാവിനെ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ജില്ലാ സെഷന്‍സ് കോടതി ഇയാള്‍ക്ക് കര്‍ശന ജാമ്യവ്യവസ്ഥകള്‍ അനുവദിച്ചത്. ഈ ഉത്തരവ് പ്രകാരമാണ് സ്റ്റേഷനിലെത്തി ഒപ്പിടേണ്ടത്.

എന്നാല്‍ പ്രതി കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചിട്ട് ഒപ്പിടാന്‍ വരില്ലെന്ന കാര്യം പറയുകയായിരുന്നു. നിര്‍ബന്ധമായും ഒപ്പിടാന്‍ എത്തണമെന്ന് പൊലീസുകാര്‍ പറഞ്ഞതോടെ പ്രതി ഫോണില്‍ തെറി വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ മദ്യലഹരിയില്‍ കാറില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സംഭവ സമയത്ത് ഡ്യൂട്ടി ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്. തുടര്‍ന്ന് ഇയാളെ വാണിയമ്പലത്ത് വച്ചാണ് പിടികൂടിയത്. നിലവില്‍ ഇയാള്‍ കാളികാവ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top