രഥഘോഷയാത്രക്കിടെ വെല്ലൂരില്‍ രഥം മറിഞ്ഞ് അപകടം;7 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ക്ഷേത്രോത്സവത്തില്‍ രഥഘോഷയാത്രക്കിടെ രഥം മറിഞ്ഞ് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

60 അടിയോളം ഉയരമുള്ള രഥമാണ് മറിഞ്ഞുവീണത്. വെല്ലൂരിലെ പ്രധാന പ്രാദേശിക ഉത്സവമായ മായാന കൊല്ലൈ ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്.ഭക്തര്‍ രഥം വലിക്കുന്നതിനിടെയാണ് രഥം മറിഞ്ഞത്. ഈ സമയത്താണ് ഏഴ് പേര്‍ ഇതിന് അടിയില്‍പ്പെട്ടുപോവുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമാണ്.

ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടം പരിശോധന ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top