യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു

പിടിയിലായ ജോമോന്‍
പിടിയിലായ ജോമോന്‍

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി പ്രതി. വിമലഗിരി സ്വദേശി ഷാന്‍ ബാബു (19) നെയാണ് കൊല്ലപ്പെട്ട നിലയില്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം. ഗുണ്ടാ ലിസ്റ്റില്‍ പെട്ട കെ ടി ജോമോനാണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതിരാവിലെ ഷാന്‍ ബാബുവിന്റെ മൃതദേഹം തോളിലേറ്റി ജോമോന്‍ വരുന്നത് പോലീസ് കണ്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താന്‍ ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയെന്ന വിവരം പോലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. മരിച്ചെന്നു കരുതിയ ഷാന്‍ ബാബുവിന് ജീവനുണ്ടെന്ന അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചങ്കിലും ആശുപത്രി വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുണ്ടാ സംഘം അടിച്ചും ചവിട്ടു യുമാണ് യുവാവിനെ കൊലപ്പെടുത്തിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോമോനെന്ന് പോലീസ് അറിയിച്ചു. സിഐ അടക്കമുള്ള സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊല്ലപ്പെട്ടയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top