Section

malabari-logo-mobile

വാക്സിനേഷൻ നിർബന്ധിതമായി നടപ്പാക്കില്ല കേന്ദ്രം

HIGHLIGHTS : Vaccination is not mandatory

രാജ്യത്ത് വാക്സിനേഷന് നിർബന്ധിതമായി നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാക്സിൻ കുത്തിവെപ്പ് മാർഗനിർദേശങ്ങളിൽ വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിതമായി വാക്സിൻ നൽകുന്നതിന് നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്ന ഒരു എസ് ഒ പിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

വികലാംഗർക്ക് വീട് തോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മറുപടിക്കായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

sameeksha-malabarinews

കോവിഡ് വ്യാപന സാഹചര്യത്തിൽ വലിയതോതിലുള്ള പൊതുതാൽപര്യം മുൻനിർത്തിയാണ് വാക്സിനേഷൻ നടപ്പിലാക്കുന്നത്. എല്ലാ പൗരന്മാരും വാക്സിനേഷൻ എടുക്കണമെന്ന് വിവിധ പ്രിൻറ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും അത് സുഗമമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകല്പന ചെയ്തിട്ടുണ്ടന്നും മന്ത്രാലയം പറഞ്ഞു. ഒരു വ്യക്തിയുടെ ആഗ്രഹത്തിന് വിരുദ്ധമായി വാക്സിനേഷൻ നൽകാൻ നിർബന്ധിക്കാൻ ആവില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

ഏതെങ്കിലും ആവശ്യത്തിന് ഒരു സാഹചര്യത്തിലും വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!