വയനാട്ടിൽ വെടിയേറ്റ് യുവാവ് മരിച്ചു

വയനാട് കമ്പളക്കാട് വെടിയേറ്റ് യുവാവ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരത്തിന് ഗുരുതരമായി പരിക്കേറ്റു

ഇന്നലെ രാത്രിയാണ്  സംഭവം . വെടിയേറ്റത് എങ്ങനെ എന്നതിൽ വ്യക്തതയില്ല. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് വെടിയേറ്റത്, എന്നാൽ തിര നിറക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റതവാമെന്നും സംശയമുണ്ട്. വയലിൽ കാവലിന് പോയവർക്ക് വെടിയേറ്റതെന്നു പറയപ്പെടുന്നു.

പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പരിക്കേറ്റയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Share news
error: Content is protected !!
Scroll to Top