അയാൾ നുണ പറഞ്ഞു’ ബാലൻ ഡി ഓർ മേധാവിക്കെതിരെ ക്രിസ്റ്റ്യാനോ റോണാൾഡോ

അർജൻറീനയൻ സൂപ്പർതാരം ലയണൽ മെസ്സിയേക്കാൾ കൂടുതൽ ബാലൻ ഡി ഓർ പുരസ്കാരം നേടി വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റൊണാൾഡോ പറഞ്ഞതായി പറഞ്ഞ ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെറെ ക്കെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

തന്നെക്കുറിച്ച് ഫെറ നുണ പറയുകയാണെന്ന് റൊണാൾഡോ ഇതിനെതിരെ പ്രതികരിച്ചത്. റൊണാൾഡോ ഈ അവകാശവാദത്തെ എതിർത്തു . ബാലൻ ഡി ഓർ ആഗ്രഹിക്കുന്നില്ലെന്നും തൻറെ ടീമിനെ വിജയിപ്പിക്കാൻ മാത്രമാണ് ലക്ഷ്യമെന്നും റൊണാൾഡോ പറഞ്ഞു. ഫെറെ സ്വയം പ്രമോട്ട് ചെയ്യാനും അദ്ദേഹത്തിൻറെ പ്രസിദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കാനും തൻറെ പേര് ഉപയോഗിച്ചുവെന്ന് റൊണാൾഡോ കുറ്റപ്പെടുത്തി.

ഫ്രാൻസ് ഫുട്ബോളിനെയും ബലോൺ ഡി ഓറിനെയും ബഹുമാനിക്കുന്ന ഒരാളോട് തികഞ്ഞ അനാദരവാണ് ഉണ്ടായിരിക്കുന്നത്. അഭിമാനകരമായ സമ്മാനം നൽകുന്ന ഒരു വ്യക്തി ഈ രീതിയിൽ കള്ളം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും റൊണാൾഡോ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top