
തിരൂര്‍ : ബി ഡി കെ തിരൂര്‍ താലൂക് കമ്മിറ്റിയും തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തല്‍മണ്ണ ഗവ.ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി( പ്രിന്‍സിപ്പാള്‍ ) രക്തദാനം നടത്തി ക്യാമ്പ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ക്യാമ്പില്‍ 99 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 77പേര്‍ സന്നദ്ധ രക്തദാനം നടത്തുകയും ചെയ്തു.
എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മുംതാസ് എം. കെ. കാദര്‍ വളണ്ടിയര്‍ സെക്രട്ടറി അഭിജിത്, ഫസീന്‍, നന്ദന, റോഷ്മ, സുഹൈല മറ്റു ഭാരവാഹികള്‍, ബി ഡി കെ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് താനൂര്‍, ബി ഡി കെ താലൂക് എക്‌സിക്യൂട്ടീവ് മെമ്പര്‍മാറുമായ ഷാജി സല്‍വാസ്, ജിതിന്‍ മോര്യ, ശ്രിഷില്‍ വളാഞ്ചേരി, അനസ് ആതവനാട്, ഷനീബ് തിരൂര്‍, ഫാരിസ് തിരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




